Section

malabari-logo-mobile

കോവിഡിന്റെ ആശങ്കകള്‍ക്കിടയില്‍ രാജ്യം ഇന്ന് 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും

HIGHLIGHTS : ന്യൂഡല്‍ഹി : അരനൂറ്റാണ്ടിനിടെ ആദ്യമായി വിശിഷ്ടാതിഥി ഇല്ലാതെ രാജ്യം ഇന്ന് 72-ാ മത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി നിയന...

ന്യൂഡല്‍ഹി : അരനൂറ്റാണ്ടിനിടെ ആദ്യമായി വിശിഷ്ടാതിഥി ഇല്ലാതെ രാജ്യം ഇന്ന് 72-ാ മത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ്. കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയതെങ്കില്‍ ഇത്തവണ 25,000 പേരാണ് എത്തുന്നത്.

വിജയ് ചൗക്കില്‍ നിന്ന് ചെങ്കോട്ട വരെയായിരുന്നു സാധാരണ പരേഡെങ്കില്‍ ഇത്തവണ ഇന്ത്യ ഗേറ്റ് പരിസരത്തെ ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രത്യേകതകളിലൊന്ന്.

sameeksha-malabarinews

രാവിലെ 9 ന് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിക്കും.9.50 ന് പരേഡ് ആരംഭിക്കും. 32 നിശ്ചല ദൃശ്യങ്ങളാണുള്ളത്. കേരളത്തിന്റെ കയര്‍ ദൃശ്യം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദൃശ്യമൊരുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!