Section

malabari-logo-mobile

കെട്ടിട നിര്‍മ്മാണ ഫീസ് വര്‍ദ്ധന പിന്‍വലിക്കണം;ഫറോക്ക് നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കി

HIGHLIGHTS : The increase in building construction fee should be withdrawn; Farook Municipal Council passed the resolution

ഫറോക്ക്: ജനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് – അപേക്ഷ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നും കെട്ടിടനികുതി വര്‍ദ്ധനയുടെ തോത് കുറക്കണമെന്നും ആവശ്യപ്പെട്ട് ഫറോക്ക് നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കി.

12-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ. അന്‍വര്‍ അലി അവതരിപ്പിച്ച പ്രമേയത്തെ എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തു.

sameeksha-malabarinews

നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധന വിലയും വെള്ളം നിരക്കും വര്‍ധിപ്പിച്ചത് സാധാരണക്കാരെ ഏറെ പ്രയാസപ്പെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ കെട്ടിട പെര്‍മിറ്റ് – അപേക്ഷ ഫീസ് വര്‍ദ്ധിപ്പിച്ച തീരുമാനം പുന:പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

നഗരസഭ ചെയര്‍മാന്‍ എന്‍.സി. അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു.
ചര്‍ച്ചയില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി. നിഷാദ്, കെ. കുമാരന്‍, കൗണ്‍സിലര്‍മാരായ മാളിയേക്കല്‍ മുഹമ്മദ്, കെ.വി.അഷ്‌റഫ്, ടി.പി. സലീം, പി.കെ.അബ്ദുസലാം, എം.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!