നിങ്ങളുടെ സഹോദരന്റെ ഉറപ്പ് ഈ സിനിമ മലയാളി എന്ന നിലയിൽ നിങ്ങളിൽ അഭിമാനം ഉണ്ടാക്കും -ജൂഡ് ആന്റണി

2018 ൽ കേരളം കണ്ട മഹാ പ്രളയത്തെ അടിസ്ഥാനമാക്കി ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ’ 2018′ നൂറു കോടി ക്ലബിലേക്ക്.ഇതോടെ മലയാളം സിനിമ ഇന്ഡസ്ട്രിയിലെ ഏറ്റവും ഉയർന്ന കളക്ഷർ നേടിയ ആദ്യ 5 ചിത്രങ്ങളിൽ ഒന്നായി ഈ സിനിമ മാറി. കേരളത്തിന്റെ അതിജീവന കഥ പറഞ്ഞ ഈ സിനിമ പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിഞ്ഞു.ഈ ചെറിയ സിനിമ കണ്ട് കഴിഞ്ഞാൽ നിങ്ങളുടെ മനസ്സ് ഒരു മലയാളി ആയതിൽ അഭിമാനിക്കും എന്ന് സോഷ്യൽ മീഡിയയിലൂടെ സിനിമയെ കുറിച്ച് പറഞ്ഞു കൊണ്ട് ജൂഡ്. ഫെസ്ബുക്കിലൂടെയായിരുന്നു ജൂഡിന്റെ പ്രതികരണം.

ഇതിനോടകം നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വരുന്നത്.ജൂഡ് തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു. “ഉള്ളിൽ തൊട്ടു പറയുകയാണ്.നിങ്ങൾ ഒരു സഖാവോ കോൺഗ്രസ്‌കാരനോ ബിജെപിയോ, ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആയിരിക്കും.പക്ഷെ ‘2018 everyone is a hero ‘ എന്ന ഈ കുഞ്ഞു സിനിമ കണ്ടാൽ ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കും.എന്റെ, നിങ്ങളുടെ സഹോദരന്റെ ഉറപ്പാണ്.” എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും സിനിമ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു.നിറഞ്ഞ കയ്യടികൾക്കും,കെട്ടിപ്പിടുത്തങ്ങൾക്കും, ഉമ്മകൾക്കും കോടി നന്ദി.100കോടി ക്ലബിൽ കയറുന്നതിനേക്കാൾ സന്തോഷം മൂന്നര കോടി മലയാളികളുടെ ഹൃദയത്തിൽ കയറുമ്പോഴാണ്. ഇത് നമ്മൾ സാദാരണക്കാരുടെ വിജയം എന്നാണ് ജൂഡ് ഇതിനോട് പ്രതികരിച്ചത്.

Share news
error: Content is protected !!
Scroll to Top