ഫെസ്റ്റിവൽ ഓഫ് റിസർച്ചിന് ഇന്ന് തുടക്കം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ, സർവകലാശാല ഡയറക്ടറേറ്റ് ഓഫ് റിസർച്ച് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റിവൽ ഓഫ് റിസർച്ചിന് ഇന്ന് തുടക്കമാകും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വച്ചാണ് പരിപാടി. വ്യാഴാഴ്ച രാവിലെ 9.30 ഡോ.വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും. കാലികറ്റ് സർവകലാശാല വൈസ്ചാൻസലർ ഡോ.എം കെ ജയരാജ്, പ്രോവൈസ് ചാൻസലർ ഡോ.എം നാസർ, രജിസ്ട്രാർ ഡോ. ഇ കെ സതീഷ്, പ്രൊഫ.ബേബി ശാരി,
തുടങ്ങിയവർ പങ്കെടുക്കും.

വ്യാഴം രാവിലെ 10.30ന് നടക്കുന്ന സെഷനിൽ ഗവേഷണവും പ്രസിദ്ധീകരണ നെെതികതയും എന്ന വിഷയത്തിൽ ഡോ.വിമൽ, അറിവുൽപ്പാദനത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ ശ്രീജിത്ത് ശിവരാമൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ഉച്ചയ്ക്ക് 2ന് നടക്കുന്ന സെഷനിൽ കേരള സമൂഹ നിർമിതിയിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ഡോ.മഹ്മൂദ് കൂരിയ, ഗവേഷണം: സാമൂഹികശാസ്ത്ര വീക്ഷണകോണിൽ നിന്ന് എന്ന വിഷയത്തിൽ പ്രൊഫ.കെ എൻ ഗണേഷ്, ജാതിയുടെ ചോദ്യവും ആധുനിക കേരളത്തിന്റെ ചരിത്രരചനയും എന്ന വിഷയത്തിൽ ഡോ.വിനിൽപോൾ, ഫിസിക്സിലെ പരിഹരിക്കപ്പെടാത്ത ഏറ്റവുംവലിയ പസിലുകൾ എന്ന വിഷയത്തിൽ പ്രൊഫ.കെ എം അജിത്ത്, അന്തർവൈജ്ഞാനികതയുടെ സങ്കീർണ ലോകം എന്ന വിഷയയത്തിൽ ഡോ.ശശിദേവൻ വിജയകുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
രാജ്യത്തിന്റെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും ഗവേഷകരും ഉൾപ്പെടെയുള്ളവർ റിസർച്ച് ഫെസ്റ്റിവലിന്റെ ഭാഗമാകും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top