കൊല്ലം ഉളിയക്കോവിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ മരുന്ന് സംഭരണ ശാലയിൽ വൻ തീപ്പിടുത്തം.
ഗോഡൗൺ പൂർണമായി കത്തി നശിച്ചിരിക്കുകയാണ്. സാനിറ്റൈസറുകൾ ഉൾപ്പെടെ ഉള്ളതിനാൽ തീ നിയന്ത്രണാധീതമായി പടരുന്ന സ്ഥിതിയാണ് ഉണ്ടായത്.
മരുന്ന് കത്തിയ പുക ശ്വസിച്ച് സമീപത്തെ മഹാത്മാ കോളനിയിലെ നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ബുധനാഴ്ച്ച രാത്രി 8.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്.
തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ നിന്നായി ഫയർഫോഴ്സിസിൻ്റെ നിരവധി യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




