റിയാദ് -ചാലിയം പ്രവാസി സംഘം ഭവന പദ്ധതിക്ക് ഫണ്ട് കൈമാറി

ചാലിയം: ബ്രദേഴ്സ് ചാരിറ്റി ക്ലബ്ബ് (ബി.സി.സി) ചാലിയം നിർമ്മിച്ചു നൽകുന്ന ഹനീഫ ഭവനത്തിന് റിയാദ് -ചാലിയം പ്രവാസി സംഘം സാമ്പത്തിക സഹായം നൽകി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൈനുൽ ആബിദീൻ തങ്ങളിൽ നിന്നും
ബി.സി.സി. പ്രവാസി വിഭാഗം അംഗങ്ങളായ ഇമ്രാൻ ചാലിയം, അൻസബ്, ഫർസീൻ എന്നിവർ ഫണ്ട് ഏറ്റു വാങ്ങി. കെ.ഹംസക്കോയ ആദ്ധ്യക്ഷം വഹിച്ചു. ഇ.പി.നസീബ്, കെ.സുരേഷ് ബാബു, പി.പി.റഫീഖ്, പി.കെ. ഷംസുദ്ദീൻ, നിസാർ സംസാരിച്ചു.

ചടങ്ങിൽ 27 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കെ.സുരേഷ് ബാബുവിന് സ്നേഹോപഹാരം നൽകി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top