താനൂര്‍ ബോട്ടഅപകടത്തില്‍ പരിക്കേറ്റ രക്ഷാപ്രവര്‍ത്തകരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം; യൂത്ത് ലീഗിന്റെ ഉപരോധ സമരം

തിരൂരങ്ങാടി:യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫീസ ഉപരോധ സമരം നടത്തി.  താനൂര്‍ ബോട്ടഅപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുക, രക്ഷാ പ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ സഹായിക്കുക, ജോലിക്ക് പോകാന്‍ പറ്റാത്തവരുടെ കുടുംബത്തിന് സഹായം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫീസ ഉപരോധിച്ചത്.

രക്ഷാപ്രവര്‍ത്തനം നടത്തിയ 20 ഓളം പേര് ഇത്തരത്തില്‍ പ്രയാസത്തില്‍ കഴിയുന്നുണ്ടെന്ന് യൂത്ത് ലീഗ് പറഞ്ഞു.

ഉപരോധ സമരം ജില്ലാ സെക്രട്ടറി ശരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി യു എ റസാക്ക് അധ്യക്ഷതവഹിച്ചു. തിരൂരങ്ങാടി പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top