കോന്നി: എട്ടു വയസുകാരിയെ അടക്കം മൂന്നുപേരെ മന്ത്രവാദ കേന്ദ്രത്തില്‍ പൂട്ടിയിട്ട കേസില്‍ മന്ത്രവാദിനി ശോഭന, ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പകല്‍ ഒന്നിന് മലയാലപ്പുഴ എസ്എച്ച്ഒ കെ എസ് വിജയന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. മലയാലപ്പുഴ പൊതീപ്പാട് മന്ത്രവാദ കേന്ദ്രമായ വാസന്തിമഠത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ പത്തുദിവസമാണ് പൂട്ടിയിട്ടത്.
സിപിഐ എം പ്രവര്‍ത്തകര്‍ ഇടപ്പെട്ടാണ് ഇവരെ മോചിപ്പിച്ചത്. തുടര്‍ന്ന് മന്ത്രവാദിനി ശോഭനയും ഭര്‍ത്താവ് ഉണ്ണികൃഷ്ണനും ഒളിവിലായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട പത്തനാപുരം സ്വദേശികളായ ശുഭ, എട്ടുവയസുകാരി മകള്‍, ശുഭയുടെ ഭര്‍ത്താവിന്റെ അമ്മ എസ്തര്‍ എന്നിവരെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കൂട്ടികൊണ്ട് പോയിരുന്നു.
ശുഭയ്ക്കും ഭര്‍ത്താവ് അനീഷിനും കേസിന് ജാമ്യമെടുക്കാന്‍ നല്‍കിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് പൂട്ടിയിട്ടതെന്നാണ് പ്രതികള്‍ പറയുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




