രേഖകളില്ലാത്ത 26.53 ലക്ഷം രൂപയുമായി ബൈക്ക് യാത്രക്കാരന്‍ അറസ്റ്റില്‍

മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന പണവുമായി ബൈക്ക് യാത്രക്കാരന്‍ അറസ്റ്റില്‍. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ മുണ്ടന്‍തൊടി മുഹമ്മദ് മനാഫ് (37) ആണ് അറസ്റ്റിലായത്.

മനാഫിന്റെ കൈയില്‍ നിന്നും 26,53,700 രൂപ പിടിച്ചെടുത്തു. പണം ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു.മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനയ്ക്കിടെ മനാഫിനെ ചട്ടിപ്പറമ്പ് വെച്ച് കസ്റ്റഡിയിലെടുത്തത്.

പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കും. എസ് ഐ ശിവശങ്കരന്‍, സി പി ഒ അനീഷ് ബാബു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top