Section

malabari-logo-mobile

ട്രെയിനില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

HIGHLIGHTS : Incident in which a passenger was assaulted on a train; Suspension of a police officer

കണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ടിക്കറ്റില്ലാതെ യാത്രചെയ്‌തെന്നും സ്ത്രീകളെ ശല്യം ചെയ്‌തെന്നും ആരോപിച്ച് യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. റെയില്‍വേ എസ്.പി ചൈത്ര തെരേസ ജോണിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് ചുമതലയുള്ള ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.കെ. വിനോദ് കുമാറാണു നടപടിയെടുത്തത്.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴായിരുന്നു സംഭവം. യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് പോലീസും മറ്റ് യാത്രക്കാരും പറഞ്ഞിരുന്നു.

sameeksha-malabarinews

ട്രെയിനില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതു തെറ്റെന്നു ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!