Section

malabari-logo-mobile

ബി.ഇ.എം.എച്ച്.എസ് പരപ്പനങ്ങാടി എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു

HIGHLIGHTS : BEMHS Parappanangadi NSS Unit concludes seven day camp

ബി.ഇ.എം.എച്ച്.എസ്. പരപ്പനങ്ങാടി എന്‍.എസ്.എസ്. യൂണിന്റെ സപ്തദിന ക്യാമ്പിന് സമാപിച്ചു. ഡിസംബര്‍ 26-ന് തുടക്കം കുറിച്ച ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന പ്രോജക്ടുകളും പഠന ക്ലാസുകളും സംഘടിപ്പിച്ചു.

സീഡ് ബോള്‍ നിര്‍മ്മാണം, ക്യാമ്പസില്‍ തണലിിടം കൃഷിയിടം എന്നിവ സജ്ജീകരിച്ചു. സ്വയംപര്യാപ്ത ഗ്രാമം എന്ന ലക്ഷ്യവുമായി വീടുകളില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഡിമന്‍ഷ്യ രോഗികളെ കണ്ടെത്താന്‍ വേണ്ടി വീടുകളില്‍ സര്‍വ്വേ നടത്തി. ഗാന്ധിസ്മൃതി എന്നപേരില്‍ ഗാന്ധിയന്‍ മൂല്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം നടത്തി. ലിംഗ സമത്വ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഭരണ ഘടനയെക്കുറിച്ചും സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗങ്ങള്‍ കുറിച്ചും ക്ലാസുകള്‍ സംഘടിപ്പിച്ചുയ വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ പരിശീലനം തുടങ്ങി നിരവധി പരിപാടികളും കലസാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.

sameeksha-malabarinews

സമാപന സമ്മേളനം പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഷഹര്‍ബാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍ അധ്യക്ഷത വഹിച്ചു. മുഖ്യതിഥിയായി . എം.എ.ഷഹനാസ് (എം.ഡി. മാക്‌ബെത്ത് ബുക്ക്‌സ് ) മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് അനുഭവം  എന്‍.എസ്. എസ് ക്യാമ്പ് ലീഡര്‍ ഉമര്‍ മുക്തര്‍, ആശംസകള്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി. കാര്‍ത്തികേയന്‍, ഒ എസ്. എ. ചെയര്‍മാന്‍ അരവിന്ദാക്ഷന്‍, പി.ടി.എ മെമ്പര്‍ ഹാരിസ്, മദര്‍ പി.ടി എ നിഷിലി സ്വാഗതം, പ്രിന്‍സിപ്പാള്‍ ബിന്ധ്യ മേരി ജോണ്‍ നന്ദി, ക്യാമ്പ് കോഡിനേറ്റര്‍ സുഭാഷ് ആബേല്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!