HIGHLIGHTS : Inauguration of Open Stage and Conference Hall at SNM Higher Secondary School, Parappanangadi
പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ് എന്‍എം ഹയര്‍സെകണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജിന്റെയും കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം കെ .പി മജീദ് എം എല്‍ എ നിര്‍വഹിച്ചു. കൗണ്‍സലിംഗ് റൂമിന്റെ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.
കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഇശ്അതുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് പി അബ്ദുല്‍ ലതീഫ് മദനി, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫീസര്‍ വൃന്ദ കുമാരി, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പിപി മുഹമ്മദ്, പി സുബൈര്‍, പിടിഎ പ്രസിഡന്റ് അഹമ്മദ്‌റാഫി, ഹെഡ്മിസ്ട്രസ് മുല്ലബീവി, മാനുഹാജി,അബ്ദുല്‍ ഹമീദ് നഹ, മൊയ്തീന്‍ മദനി, പികെ ജമാല്‍, മലബാര്‍ ബാവ, മുഹമ്മദ് കുട്ടി, മുഹമ്മദലി, ഹസന്‍ കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ജാസ്മിന്‍ സ്വാഗതവും ഡപ്പ്യൂട്ടി ഹെഡ്മിസ്ട്രസ് ബെല്ല ജോസ് നന്ദി യും പറഞ്ഞു.

വിവിധ മേഖലകളില്‍ മികച്ച കഴിവു തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി.