താനൂര്‍: മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തി. കാടാമ്പുഴ മരുതന്‍ചിറയിലെ കുറുപ്പന്മാരില്‍ സൂര്യനാഥന്റ മകന്‍ ശിവദാസനാണ് (24) മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് റെയില്‍പാതക്കരികില്‍ മരിച്ച നിലയില്‍ കണ്ടത്. തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇലക്ട്രീഷ്യനാണ്. ഡിവൈഎഫ്‌ഐ കാടാമ്പുഴ മേഖലാ ജോയിന്റ് സെക്രട്ടറിയാണ്.
അമ്മ: ലക്ഷ്മി
സഹോദരങ്ങള്‍: സുധീഷ്, സുരേഷ് ബാബു, സുമിത്ത്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



