ന്യൂഡല്‍ഹി: റഷ്യയുമായി സംഘര്‍ഷ ഭീഷണി നിലനില്‍ക്കുന്ന യുക്രെയ്‌നില്‍നിന്നു നാട്ടിലെത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്കാര്‍ ഒരു കാരണവശാലും ഭയപ്പെടേണ്ടതില്ലെന്ന് യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
Embassy of India in Kyiv continues to monitor the situation on a regular basis. Some FAQs for Indian citizens are placed below, and all citizens are advised to go through the same. @MEAIndia @DrSJaishankar @PIB_India @DDNewslive @DDNewsHindi @IndiainUkraine @IndianDiplomacy pic.twitter.com/mAJXu3f2Ux
— India in Ukraine (@IndiainUkraine) February 16, 2022
‘യുക്രെയ്‌നിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യക്കാര്‍ക്ക് ആവശ്യത്തിന് വിമാനങ്ങള്‍ കിട്ടാത്തതിനെ കുറിച്ച് ഞങ്ങള്‍ ബോധവാന്മാരാണ്. പക്ഷേ ആരും ഭയപ്പെടേണ്ട കാര്യമില്ല. കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ യുക്രെയ്‌നിലേക്ക് സര്‍വീസ് നടത്തും’-എംബസി ട്വീറ്റ് ചെയ്തു.
‘വിമാനങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ജനങ്ങളെ പിന്നീട് അറിയിക്കാമെന്നും എംബസി വെളിപ്പെടുത്തി. ഏറ്റവും പെട്ടെന്ന് ലഭ്യമാവുന്ന വിമാനം തിരഞ്ഞെടുത്ത് ഇന്ത്യയിലേക്ക് യാത്ര തിരിക്കുക. അനാവശ്യമായി സമ്മര്‍ദത്തില്‍ ഏര്‍പ്പെടരുത്’- എംബസി കൂട്ടിച്ചേര്‍ത്തു.




