വയനാട്ടിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി കോഴിക്കൂട്ടിൽ കുടുങ്ങി

പ്രതീകാത്മക ചിത്രം

കൽപ്പറ്റ: വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ കോഴിക്കൂട്ടില്‍ കുടുങ്ങി. ഞായറാഴ്ച  രാത്രി 11 മണിയോടെയാണ് മൂപ്പൈനാട് കാടാശേരി തോട്ടം മേഖലയിലിറങ്ങിയ പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്.

കോഴി കൂട്ടിൽ നിന്നും അസാധാരണ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുടമായാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത് കണ്ടത്.ഇതോടെ ഇദേഹം കോഴിക്കൂട് അടച്ച് വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയെ കണ്ടതോടെ കടുത്ത ഭയത്തിലായിരുന്നു നാട്ടുകാർ.

Share news
error: Content is protected !!
Scroll to Top