സ്വര്‍ണവില ഇന്നും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 44560 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5570 രൂപയാണ് വില.

ഇന്നലെ ഗ്രാമിന് 15 രൂപയും കുറഞ്ഞ് 5610 രൂപയായിരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നലെ 44,880 രൂപയായിരുന്നു വില.

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 2000 ഡോളര്‍ പിന്നിട്ടിരുന്നു. ഇതിന്റെ ഫലമായി കേരളത്തിലും സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. യുദ്ധം തുടങ്ങിയ ശേഷം സ്വര്‍ണവിലയില്‍ ആദ്യമായാണ് ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.

Share news
error: Content is protected !!
Scroll to Top