തിരൂരങ്ങാടി : കക്കാട് ജ്വല്ലറിയില്‍ മോഷണശ്രമം. കക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഹബീബ ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്.
സംഭവത്തെ തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് സ്ഥലത്തെ പരിശോധന നടത്തി. സ്ഥലലത്തുന്നിനും കടകുത്തിതുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപാര കണ്ടെടുത്തു. ജ്വല്ലറിയിലെ ആഭരണങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല . കടയില്‍ ഉണ്ടായിരുന്ന ചാരിറ്റി ബോക്‌സ് നഷ്ടപ്പെട്ടു. അതില്‍ ആയിരത്തോളം രൂപ ഉണ്ടായിരുന്നു എന്നാണ് നിഗമനം.
ഉടമസ്ഥന്‍ കട തുറക്കാന്‍ വന്നപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




