സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണി

തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതെതുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. 112 എന്ന നമ്പറിലേക്കാണ് സന്ദേശമെത്തിയത്.
ബോംബ് ഭീഷണി സന്ദേശവന്നതോടെ പൊലീസ് ആസ്ഥാനത്ത് നിന്ന് കന്റോണ്‍മെന്റ് പൊലീസിന് സന്ദേശം കൈമാറി.

ബോംബ് ഭീഷണിയെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലും പരിസരത്തും കന്റോണ്‍മെന്റ് പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പരിശോധനയും ശക്തമാക്കി. ബോംബ്, ഡോഗ് സ്‌ക്വാഡുകളും പരിശോധന നടത്തുകയാണ്.

കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരെയുള്ള വധഭീഷണിയും കളമശേരി സ്‌ഫോടനവും അടക്കമുള്ളവ കണക്കിലെടുത്ത് സെക്രട്ടേറിയറ്റിലേക്കുള്ള ഭീഷണി സന്ദേശത്തെ പൊലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവില്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് പൊലീസിന് പരിശോധന നടത്തിവരികയാണ്.

അതേസമയം സന്ദേശം വ്യാജമാണെന്ന് പോലീസ് അറിയിച്ചു. വിളിച്ചയാളെ തിരിച്ചറിഞ്ഞു. നിധിന്‍ എന്ന തിരുവനന്തപുരം സ്വദേശിയാണ് വിളിച്ചത്. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലുള്ളയാണെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top