മലപ്പുറം ജില്ലയുടെ വി വിധ ഭാഗങ്ങളിൽ ബൈക്കിലെത്തി പ്രായമേറിയ സ്ത്രീകളു ടെ മാല കവർച്ച ചെയ്തയാളെ പൊലീസ് പിടി കൂടി. മലപ്പുറം താനൂർ സുറുമാജിയാരകത്ത് സു ബീറി(28) നെയാണ് ഫറോക്ക് എസ്ഐ ആർ എസ് വിനയൻ അറസ്റ്റ് ചെയ്തത്.
ശനി രാവിലെ വീട്ടുജോലിക്ക് പോകുകയായിരുന്ന മേലേ ചരള ക്കോട്ട് കാളിയുടെ രണ്ട് പവന്റെ മാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് ഇയാൾ പിടിയിലായത്.
ജൂലൈ രണ്ടിന് രാവിലെ തിരുവണ്ണൂരിലേ ക്ക് പോകുകയായിരുന്ന മുതിരവ ളപ്പിൽ ലക്ഷ്മിയെ റോഡിലേക്ക് തള്ളിയിട്ട് രണ്ടുപവന്റെ കവർന്ന കേസിലും 2020ൽ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ 52 കിലോ കഞ്ചാവ് പിടികൂടിയ കേസിലും പ്രതിയാണ്. കോട്ടക്കലിൽനിന്ന് മാല കവർന്ന കേസിൽ പിടിയി ലായി ഏതാനും മാസം മുമ്പാണ് ജയിൽ മോചിതനായത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




