Section

malabari-logo-mobile

ദീപാവലിക്ക് ഒരു ബേസന്‍ മില്‍ക്ക് കേക്ക് ആയാലോ….

HIGHLIGHTS : A Besan Milk Cake for Diwali

 ബേസന്‍ മില്‍ക്ക് കേക്ക് ആയാലോ….


ആവശ്യമായ ചേരുവകള്‍

sameeksha-malabarinews

നെയ്യ് – 6 ടീസ്പൂണ്‍
കടലമാവ് – 1 കപ്പ്
പാല്‍പ്പൊടി – 1/2 കപ്പ്
ഏലക്ക പൊടി – 1/4 ടീസ്പൂണ്‍
പഞ്ചസാര – 1/2 കപ്പ്
വെള്ളം – 1/2 കപ്പ്
ബദാം അരിഞ്ഞത് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അദ്യം തന്നെ പാന്‍ വെച്ച്,ചെറുചൂടാക്കുക. നെയ്യ് ചേര്‍ക്കുക,ശേഷം കടലമാവ് ചേര്‍ക്കുക. സുഗന്ധം വരുന്നവരെ 5-8 മിനിറ്റ് വരെ തുടര്‍ച്ചയായി ഇളക്കുക. പാല്‍പ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക.നന്നായി യോജിപ്പിക്കുന്നതുവരെ അവ ഇളക്കുക. ശേഷം തീ ഓഫ് ചെയ്ത് ഈ മിശ്രിതം മാറ്റിവെക്കുക.

മറ്റൊരു പാനില്‍, ഒരു കട്ടിയുള്ള സിറപ്പ് രൂപപ്പെടുന്നതുവരെ പഞ്ചസാരയും വെള്ളവും നന്നായ് മിക്‌സ് ചെയുക. തയ്യാറാക്കിയ പഞ്ചസാര സിറപ്പ് കടലമാവ്- പാല്‍പ്പൊടി മിശ്രിതത്തിലേക്ക് ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ തുടര്‍ച്ചയായി ഇളക്കുക.
അതു മിനുസമാകുന്നതുവരെ ഇളക്കുക. ഈ മിശ്രിതം നെയ്യ് പുരട്ടിയ പ്ലേറ്റിലേക്കോ കടലാസ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ഒരു ട്രേയിലേക്കോ മാറ്റുക, അത് ആവശ്യമുള്ള കനത്തില്‍ തുല്യമായി പരത്തുക. മുകളില്‍ അരിഞ്ഞ ബദാം വിതറി ഒരു ചട്ടുകം ഉപയോഗിച്ച് പതുക്കെ അമര്‍ത്തുക. ശേഷം ഇത് 15 മുതല്‍ 20 മിനിറ്റ് വരെ തണുപ്പിക്കാന്‍ വയ്ക്കുക,ശേഷം ആവശ്യമായ ആകൃതിയില്‍ മുറിച്ചെടുക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!