താനൂര്‍ സബ് ജില്ല ഗാന്ധിദര്‍ശന്‍ കലാമേളയില്‍ യു.പി വിഭാഗത്തില്‍ അരീക്കാട് എ.എം.യു.പി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബി.വൈ. കെ.വി.എച്ച്.എസ്.എസ് വളവന്നൂരും ജേതാക്കളായി

താനൂര്‍ സബ് ജില്ല ഗാന്ധിദര്‍ശന്‍ കലാമേളയില്‍ യു.പി വിഭാഗത്തില്‍ അരീക്കാട് എ.എം.യു.പി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബി.വൈ. കെ.വി.എച്ച്.എസ്.എസ് വളവന്നൂരും ജേതാക്കളായി. അരീക്കാട് എഎംയുപി സ്‌കൂളില്‍ നടന്ന കലാമേള താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സല്‍മത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.കെ.എം ഷാഫി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ മുജീബ് ഹാജി അധ്യക്ഷത വഹിച്ചു. താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളിയത്ത് റസാക്ക്, ചെറിയമുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി നാസര്‍, ചെറിയമുണ്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എ റഫീഖ് എന്നിവര്‍ സന്നിഹിതരായി.

പ്രധാന അദ്ധ്യാപിക പി.എസ് സുധാകുമാരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ടി.പി റഹീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

സമ്മാനദാന ചടങ്ങില്‍ പിടിഎ, എംടിഎ അംഗങ്ങള്‍ സംബന്ധിച്ചു.
ഗാന്ധി ദര്‍ശന്‍ കണ്‍വീനര്‍ ടി.കെ രതീഷന്‍ മാസ്റ്റര്‍ നന്ദിയുംപറഞ്ഞു.

Share news
error: Content is protected !!
Scroll to Top