താനൂര്‍:ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി സി ജോര്‍ജ്ജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തില്‍ വച്ച് പി സി ജോര്‍ജ്ജ് നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെയായിരുന്നു പ്രതിഷേധം.
പുത്തന്‍തെരുവില്‍ നടന്ന പ്രതിഷേധം ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി മനുവിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ ജിഷാദ് അധ്യക്ഷനായി. ട്രഷറര്‍ പി പി രതീഷ്, വൈസ് പ്രസിഡന്റ് കെ കെ മനീഷ, ജോ.സെക്രട്ടറിമാരായ എ കെ മുജീബ് റഹ്മാന്‍, വി വിശാഖ്, എക്‌സിക്യുട്ടീവ് അംഗം ജിദു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
മതനിരപേക്ഷ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വ്വമായ ക്രിമിനല്‍ പ്രവൃത്തിയാണ് പി സി ജോര്‍ജ്ജ് നടത്തിയതെന്ന് ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റി പറഞ്ഞു.



