പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച സംഭവം; പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

HIGHLIGHTS : In Pattambi, a student was beaten to death; Police officer suspended

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ജോയ് തോമസിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ ഡിവൈഎസ്പി അന്വേഷിക്കുകയും ഇദ്ദേഹത്തെ പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് സസ്പെന്‍ഷന്‍ ഉത്തരവിറങ്ങുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് സസ്‌പെന്‍ഷന് ആധാരമായ സംഭവം നടന്നത്. ഓങ്ങല്ലൂര്‍ പാറപ്പുറം സ്വദേശി മുസ്തഫയുടെ മകന്‍ ത്വാഹ(16)യ്ക്കാണ് മര്‍ദ്ദനമേറ്റത്. വീട്ടുകാരുടെ മുന്നില്‍ വെച്ച് മകനെ പാെലീസ് ആളുമാറി മര്‍ദിച്ചതെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിയുടെ പിതാവ് രംഗത്തെത്തുകയായിരുന്നു.

sameeksha-malabarinews

പട്ടാമ്പി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന ജോയിടങ്ങുന്ന പൊലീസ് സംഘം ഇരു ചക്ര വാഹന യാത്രികരെ പിന്തുടര്‍ന്നു വരികയായിരുന്നു. പൊലീസ് പിന്തുടര്‍ന്നു വരുന്നത് കണ്ട് വിദ്യാര്‍ത്ഥിയുടെ വീടിന് മുറ്റത്ത് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിച്ചൊരാളാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് മകനെ പിടിച്ചുവലിച്ച് മര്‍ദിച്ചുവെന്ന് പിതാവ് പരാതിയില്‍ പറയുന്നു. മര്‍ദനത്തെ തുടര്‍ന്ന് കുട്ടിയെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!