HIGHLIGHTS : An eight-month-old baby died of rambutan abscess stuck in his throat
കോട്ടയം: കോട്ടയം ജില്ലയിലെ പാലായില്‍ റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചില്‍ സുനില്‍ ലാല്‍ – ശാലിനി ദമ്പതികളുടെ മകന്‍ ബദരീനാഥാണ് മരിച്ചത്.
നിലത്ത് കിടന്നിരുന്ന റംബൂട്ടാന്റെ കുരു കുഞ്ഞെടുത്ത് താനേ വിഴുങ്ങുകയായിരുന്നു.
കുരു തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മരണം സംഭവിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു