പരപ്പനങ്ങാടിയില്‍ രണ്ടരലക്ഷം രൂപ ചിലവിട്ട് ഒന്നര മാസം മുമ്പ് നിര്‍മ്മിച്ച റോഡ് പൊളിച്ചു മാറ്റി

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ ഒന്നര മാസം മുന്‍പ് രണ്ടര ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡ് നിര്‍മാണത്തിലെ ക്രമക്കേടുമൂലം പൊളിച്ചുമാറ്റി. നഗരസഭയിലെ ഡിവിഷന്‍ 18 – ലെ എരന്തപ്പെട്ടി റോഡാണ് നിര്‍മാണം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോഴേക്കും പൊട്ടിപ്പൊളിഞ്ഞത്.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കഴിഞ്ഞ നവംബറിലാണ് ധൃതിപ്പെട്ട് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. നേരത്തെ ടാറിങ് ചെയ്ത റോഡില്‍ അശാസ്ത്രീയമായാണ് കോണ്‍ക്രീറ്റ് ചെയ്തതെന്ന പരാതിയുമായി പരപ്പനാട് ഡവലപ്‌മെന്റ് ഫോറം രംഗത്തെത്തിയിരുന്നു.

റോഡ് പൊളിഞ്ഞുതുടങ്ങിയതോടെ നിര്‍മാണത്തിലെ അശാസ്ത്രീയതയും കരാറുകാരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി നാട്ടുകാരും രംഗത്തെത്തി. തുടര്‍ന്ന് അധികൃതര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മിക്കാനായി റോഡ് പൊളിച്ചുനീക്കിയത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •