അതിവേഗ റെയില്‍പാത ; നെല്‍പ്പാടങ്ങളില്‍ ആകാശപാത പരിഗണിക്കും

തിരുവനന്തപുരം : അതിവേഗ റെയില്‍ പരിസ്ഥിതിയെ ബാധിക്കാത്ത നിലയില്‍ നടപ്പാക്കുന്നതിന് പാടശേഖരങ്ങളെ പരമാവധി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടങ്ങളില്‍ ആകാശപാതയാണ് വിഭാവനം ചെയ്യുന്നത്.

115 കി.മീ. പാടശേഖരങ്ങളിലൂടെ കടന്നുപോകുന്നതില്‍ 88 കിലോമീറ്ററും ആകാശപാതയാക്കും.

ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് അലൈന്‍മെന്റ് നിശ്ചയിച്ചത്. വിശദമായ സാമൂഹ്യ ആഘാത പഠനം, കൃത്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ എന്നിങ്ങനെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി ക്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top