പരപ്പനങ്ങാടി :നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് കൈക്കലാക്കി യുവാവ് ഓടിക്ഷപ്പെട്ടു. നെടുവ പഴയതെരു ഗണപതി ക്ഷേത്രത്തിനു സമീപം പുളിയേരി ശാന്തയുടെ രണ്ടര പവനോളം വരുന്ന സ്വര്‍ണമാലയാണ് പട്ടാപകല്‍ പൊട്ടിച്ചോടിയത്.
തിങ്കളാഴ്ച ഉച്ച തിരിഞ്ഞു മൂന്നു മണിയോടെയാണ് നെടുവ സ്‌കൂളിനടുത്തുള്ള ഓവുപാലത്തിനടുത്തു വെച്ചാണ് സംഭവം.
വീട്ടിലേക്കു നടന്നു പോവുകയായിരുന്ന ശാന്തയുടെ പിന്നിലൂടെ വന്ന യുവാവ് മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നത്രെ
. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



