റോഡരികില്‍ സ്വയം കഴുത്തറുത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊച്ചി ; കലൂരില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. മരിച്ച യുവാവ് എറണാകുളം തോപ്പുംപടി സ്വദേശി ക്രിസ്റ്റഫര്‍ ആണ്. ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

കൊച്ചിയിലെ ദേശാഭിമാനി ജംഗ്ഷനു സമീപത്തുള്ള പെറ്റ്‌ഷോപ്പിന് മുന്നില്‍ വൈകീട്ട് ആറ് മണിക്കാണ് സംഭവം. പാതയോരത്ത് പോസ്റ്റില്‍ വന്നിരുന്ന ശേഷം യുവാവ് സ്വയം കഴുത്തറക്കുകയായിരുന്നു. രക്തം വാര്‍ന്ന ഇയാളെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാൡകളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രയില്‍ എത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു.

മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top