യാത്രാമധ്യേ വിദ്യാര്‍ത്ഥിനിക്ക് ദേഹാസ്വസ്ഥ്യം; കെഎസ്ആര്‍ടിസി ബസ് നേരെ ആശുപത്രിയിലേക്ക്

പ്രതീകാത്മക ചിത്രം

കോഴിക്കോട് യാത്രക്കിടെ ദേഹാസ്വസ്ഥ്യമുണ്ടായ വിദ്യാര്‍ത്ഥിനെ രക്ഷിക്കാന്‍ ബസ് നേരെ ആശുപത്രിലേക്ക് എത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. തിങ്കളാഴ്ച സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോട്ടക്ക് പോകുകയായിരുന്ന ബത്തേരി ഗേജിലെ ബസ്സിലെ ജീവനക്കാരായ ഡ്രൈവര്‍ എം വിനോദ്, കണ്ടക്ടര്‍ ആര്‍ രാജന്‍ എന്നിവരാണ് അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായത്.

കുറ്റിപ്പുറം കെഎംസിടി കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി വൈത്തിരി സ്വദേശിനിയായ റിതിക(21) വൈത്തരിയില്‍ വെച്ചാണ് ബസ്സില്‍ കയറിയത്. ബസ്സില്‍ നല്ലതിരക്കായിരുന്നു. യാത്രമധ്യേ കൈതപ്പൊയിലില്‍ വെച്ച് റിതികക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുകയായിരുന്നു. ശരീലം തണുക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെ ബസ്സിലെ യാത്രക്കാരിയായിരുന്ന ഒരു നഴ്‌സിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ പ്രഥമശുശ്രൂഷ നല്‍കി. ഇതിന് പിന്നാലെ ബസ്സ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് റിതികക്ക് ചികിത്സ ഉറപ്പാക്കി അപകടനില തരണം ചെയ്‌തെന്ന് ഉറപ്പാക്കി ബന്ധുക്കള്‍ വരുമെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസ് ജീവനക്കാരും, യാത്രക്കാരും മടങ്ങിയത്.

 

 

Share news
error: Content is protected !!
Scroll to Top