Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ അഭിമുഖം

HIGHLIGHTS : Calicut University News; Computer Programmer Interview

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററില്‍ പ്രോഗ്രാമര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 22-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.

sameeksha-malabarinews

എം.എസ് സി. അപ്ലൈഡ് സൈക്കോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്രപഠന വകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. അപ്ലൈഡ് സൈക്കോളജി പ്രവേശനം 15-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ നടക്കും. മനഃശാസ്ത്ര പഠനവിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

എം.എല്‍.ഐ.എസ് സി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം 13-ന് രാവിലെ 10 മണിക്കും ഉച്ചക്ക് 2 മണിക്കുമായി നടക്കും. പ്രവേശന മെമ്മോ ഇ-മെയിലില്‍ ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 0494 2407286, 9497407071.

എം.എ. ഫോക്ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 12, 13 തീയതികളില്‍ രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. രജിസ്റ്റര്‍ നമ്പര്‍ 42000 മുതല്‍ 42051 വരെയുള്ളവര്‍ 12-നും 42052 മുതല്‍ 42100 വരെയുള്ളവര്‍ 13-നും എന്‍ട്രന്‍സ് പരീക്ഷാ ഹാള്‍ടിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം.

ഐ.ഇ.ടി. – എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 25-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പ് ചലാന്‍ രശീതും അനുബന്ധ രേഖകളും സഹിതം ആഗസ്ത് 1-ന് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍. ഫോണ്‍ 0494 2400223, 9188400223, 9567172591.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!