പരപ്പങ്ങാടി: ‘ഒന്നാണ് നമ്മള്‍’ എന്നപേരില്‍ പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) പരിപാടി സംഘടിപ്പിക്കുന്നു. 21 ാം തിയതി വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് പരപ്പനങ്ങാടി അണ്ടര്‍ബ്രിഡ്ജിന് സമീപത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം എംഎം നാരായണന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. അജിത്രി,ഇ.നരേന്ദ്രദേവ് എന്നിവര്‍ സംസാരിക്കും.
പരിപാടിയുടെ ഭാഗമായി നാടന്‍പാട്ട് കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടും,ജയന്‍ കടക്കാട്ടുപാറയുടെ ഏകപാത്ര നാടകാഭിനയവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




