Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ അമിത വോൾട്ടെജിനെ തുടർന്ന് വൈദ്യുത ഗൃഹോപകരണങ്ങൾ കേടായി

HIGHLIGHTS : In Parappanangadi, electrical appliances were damaged due to excessive voltage

പരപ്പനങ്ങാടി: പൊടുന്നനെയുണ്ടായ അമിത വോള്‍ട്ടെജ് കാരണം വൈദ്യുത ഉപകരണങ്ങള്‍ കേടായി. പരപ്പനങ്ങാടി അയോദ്ധ്യ നഗര്‍, പരിയാപുരം പ്രദേശത്ത് രാവിലെ 9 മണിയോടെയാണ് സംഭവം.

ഉയര്‍ന്ന വോള്‍ട്ടേജിനെ തുടര്‍ന്ന് അന്‍പതോളം വീടുകളിലെ ഇന്‍വെര്‍ട്ടര്‍, ടീവി, ഫ്രിഡ്ജ്, ബള്‍ബുകള്‍ എന്നിവയാണ് കേടുവന്നത്. ന്യൂട്ടര്‍ കട്ടായതാണെന്നും തകരാറുകള്‍ പരിഹരിച്ചു വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു .

sameeksha-malabarinews

അതേസമയം, കെഎസ്ഇബി യുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കേടുവന്ന വൈദ്യുതി ഉപകരണങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കെഎസ്ഇബി അധികൃതരെ സമീപിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!