Section

malabari-logo-mobile

രാജ്യത്ത് ഡീസല്‍ വില കൂട്ടി

HIGHLIGHTS : Diesel prices have risen in the country

കൊച്ചി: രാജ്യത്ത് ഡീസല്‍ വില കൂട്ടി. 26 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94 രൂപ കടന്നു. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല.

രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

sameeksha-malabarinews

ഇതിന് മുന്‍പ് ജൂലൈ പതിനഞ്ചിനായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ പതിനേഴ് വരെ 9.14 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11.44 രൂപയും കൂട്ടിയിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!