യുഎസിലേക്ക് കടത്തിയ 157 കലാവസ്തുക്കള്‍ തിരിച്ചെത്തുന്നു

HIGHLIGHTS : US returns 157 unique Indian antiquities

malabarinews

ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കള്‍ തിരിച്ചുനല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തനിടെയാണ് ഇവ കൈമാറിയത്.

അനധികൃത വ്യാപാരവും മോഷണവും സാംസ്‌കാരിക വസ്തുക്കളുടെ കള്ളക്കടത്തും തടയാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദിയും ബൈഡനും വ്യക്തമാക്കി.

ഇന്ത്യയിലേക്കു തിരിച്ചു വരുന്ന പുരാവസ്തുക്കളില്‍ 71 എണ്ണം സാസ്‌കാരിക കലാവസ്തുക്കളാണ്. ബാക്കി ഹൈന്ദവ, ജൈന, ബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ട വിഗ്രഹങ്ങളോ ശില്‍പങ്ങളോ ആണ്. ഇന്ത്യയില്‍നിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കടത്തിയ പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക