Section

malabari-logo-mobile

കായിക പഠനം പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി

HIGHLIGHTS : കായിക മേഖലയുടെ ശാക്തീകരണത്തിന് പ്രാദേശിക സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കും

കായിക പഠനം പൊതു വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ കായികയിനങ്ങളുടെയും ശാക്തീകരണം ഉറപ്പാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍.

കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് മികവിന്റെ കായിക കേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്ന്  മന്ത്രി പറഞ്ഞു.  മെഡലുകള്‍ തേടിപോകുന്നതില്‍ നിന്നു മാറി മെഡലുകള്‍ തേടിയെത്തുന്ന കായിക കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മലപ്പുറത്ത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. കളിക്കളങ്ങളേയും കായിക താരങ്ങളേയും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

sameeksha-malabarinews

.അടുത്ത അധ്യയന വര്‍ഷം മുതല്‍ കായിക പഠനം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും. കായിക പഠനം കുറ്റമറ്റതാക്കാന്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കും. കായിക താരങ്ങള്‍ക്ക് ഇതിലൂടെ മികച്ച തൊഴിലവസരം സൃഷ്ടിക്കും. കായിക രംഗത്തെ സമഗ്ര പുരോഗതിക്കായി തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തില്‍ പ്രാദേശിക സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളാണ് ഇതിനു നേതൃത്വം നല്‍കുക. കായിക രംഗത്തെ ശാക്തീകരണത്തിനായി അന്താരാഷ്ട്ര – ദേശീയ തലത്തില്‍ മത്സരിച്ച കായിക താരങ്ങളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തും. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട അര്‍ഹരായ കായിക താരങ്ങളെ ജില്ലാ സ്പോര്‍ട്സ് ഡയറക്ടര്‍മാരായി പുതിയ തസ്തിക സൃഷ്ടിച്ചു നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!