ഊരാളുങ്കലിനെയും കോഴിക്കോട് ജില്ലാസഹകരണ ആശുപത്രിയെയും പ്രശംസിച്ച് അമിത് ഷാ

HIGHLIGHTS : Amit Shah praises Uralungal and Kozhikode District Co-operative Hospital

malabarinews
ന്യൂഡല്‍ഹി: കേരളത്തില്‍ ഈയിടെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന് വിധേയമയാ ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കേന്ദ്രആഭ്യന്ത്രമന്ത്രി അമിത് ഷായുടെ പ്രശംസ.

രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ സഹകരണമേഖലയും സഹകരണ സ്ഥാപനങ്ങളും വഹിക്കുന്ന പങ്ക് വളരെ നിര്‍ണായകമാണെന്ന് ഓര്‍മിപ്പിക്കാനാണ് അമിത് ഷാ ഊരാളുങ്കല്‍ സൊസൈറ്റിയുടെ കാര്യം എടുത്തുപറഞ്ഞത്. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ദിരാഗാന്ധി ഇന്‍ഡേര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച ചേര്‍ന്ന ദേശീയ സഹകരണ സമ്മേളനമായിരുന്നു വേദി.

പാലുത്പാദന, വ്യവായ മേഖലയില്‍ അമുല്‍ കൈവിച്ച നേട്ടം ഊന്നിപ്പറഞ്ഞശേഷമാണ് അമിത് ഷാ മറ്റു സംസ്ഥാനങ്ങളിലെ ഏതാനും സഹകരണ സംരംഭങ്ങളെ പ്രശംസിച്ചത്. വന്‍കിട കമ്പനികള്‍ക്ക് കൈവരിക്കാനാവാത്ത ലക്ഷ്യമാണ് സഹകരണ മേഖലയിലൂടെ അമുതല്‍ കൈവരിച്ചത്. ലിജ്ജത്ത് പപ്പടവും അതുപോലെ തന്നെ. ഇഫ്‌കോ(ഇന്ത്യന്‍ ഫാമേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ്‌സ്), നാഫെഡ് തുടങ്ങിയവ മറ്റു പ്രമുഖ സംരംഭങ്ങളാണ്. മണിപ്പുരിലെ രേണു ഹാന്‍ഡ്‌ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ് കോ-ഓപ്പറേറ്റീവ്‌സ്, 1025-ല്‍ ആരംഭിച്ച കേരളത്തിലെ ഊരാളുങ്കല്‍ സൊസൈറ്റി, കോഴിക്കോട് ജില്ലാസഹകരണ ആശുപത്രി തുടങ്ങിയവയും ഇതുപോലെ വിജയകരമായി പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളില്‍ ചിലതുമാത്രമാണ്- അമിത് ഷാ ചൂണ്ടിക്കാട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Visuals