അട്ടപ്പാടി പുളിയപ്പതിയില്‍ ജനവാസ മേഖലയില്‍ വീണ്ടും ആക്രമണ കാരിയായ ഒറ്റയാന്‍

അട്ടപ്പാടി പുളിയപ്പതിയില്‍ ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാന്‍. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതി പരത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂര്‍ ആര്‍.ആര്‍.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയില്‍ നിന്ന് തുരത്താനായത്.

ഷോളയൂര്‍ ഊത്തുക്കുഴിയില്‍ 10 ദിവസം മുന്‍പ് ആദിവാസി യുവാവിനെ ചവിട്ടിക്കൊന്ന ആനയാണ് ഷോളയൂരില്‍ നിന്ന് പുളിയപ്പതിയിലേക്ക് ഇന്നലെ എത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

രണ്ട് ദിവസം മുന്‍പ് തമിഴ്‌നാട് വനത്തില്‍ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാന്‍ പുളിയപ്പതിയിലെത്തിയിരുന്നു. ഈ ഒറ്റയാനെ അഗളി ആര്‍.ആര്‍.ടി യെത്തി വനത്തിലേക്ക് തുരത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top