Section

malabari-logo-mobile

അനധികൃത മത്സ്യബന്ധനം: രണ്ട് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു

HIGHLIGHTS : Illegal fishing: Two boats detained

അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി കൊയിലാണ്ടി, പുതിയാപ്പ ഹാര്‍ബറുകളില്‍ ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് പട്രോളിംഗ് നടത്തി രണ്ട് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പട്രോളിംഗ്.

കടലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍, മത്സ്യ സമ്പത്തിന് വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ വി അറിയിച്ചു.

sameeksha-malabarinews

പട്രോളിംഗ് ടീമില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍, ഹെഡ് ഗാര്‍ഡ് രാജന്‍, ഫിഷറി ഗാര്‍ഡുമാരായ ശ്രീരാജ്, ജിതിന്‍ദാസ്, സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ ഹമിലേഷ്, സുമേഷ്, മിഥുന്‍, അമര്‍നാഥ് , വിഘ്‌നേഷ്, മിഥുന്‍ , ശ്രീജിത്ത്, ഷൈലേഷ് എന്നിവരും ഉണ്ടായിരുന്നു. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബോട്ടുകള്‍ക്കെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!