മലപ്പുറം ജില്ലയിലെ 6 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

മലപ്പുറം: ജില്ലയില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു . ഇതോടെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 17 പേരുടെയും നിപ പരിശോധന ഫലം നെഗറ്റീവ് ആയി. പുതുതായി ജില്ലയില്‍ നിന്നുള്ള ആരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

ജില്ലാ നിപ കണ്‍ട്രോള്‍ സെല്ലില്‍ ഇതു വരെ ഇരുപത് പേര്‍ ബന്ധപ്പെയുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തിലിരിക്കുന്ന അഞ്ച് പേര്‍ക്ക് കൗണ്‍സലിംഗ് സേവനങ്ങള്‍ നല്‍കി.
നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ കണ്‍ട്രോള്‍ സെല്ലിന്റെ 0483 273 4066 എന്ന നമ്പറില്‍ ബന്ധപ്പെടാം. കൗണ്‍സിലിംഗ് സഹായത്തിനായി 7593843625 നമ്പറില്‍ വിളിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top