Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

HIGHLIGHTS : പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബര്‍ മാസത്തില്‍ സംഘടിപ്...

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന 16-ാമത് പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ് ആള്‍ കേരളാ ഓറിയന്റല്‍ കോണ്‍ഫറന്‍സിന്റെ വിവിധ സെഷനുകളിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 30-നകം പ്രബന്ധത്തിന്റെ സംക്ഷിപ്തരൂപം (akoccuskt@gmail.com) എന്ന ഇ-മെയിലില്‍ അയക്കണം. 200 രൂപ രജിസ്‌ട്രേഷന്‍ ഫീസ് മണിയോര്‍ഡര്‍ ആയി അടക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.  40 വയസില്‍ താഴെയുള്ള പ്രബന്ധകാരന്‍മാര്‍ക്കായി നടത്തുന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്‌കൃത പണ്ഡിതന്‍മാരുടെ പേരില്‍ വിവിധ സെഷനുകളില്‍ പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദികപഠനം, തിയേറ്റര്‍ പഠനം, ക്ലാസിക്കല്‍ സാഹിത്യം, ഭാരതീയ ദര്‍ശനം, വ്യാകരണവും ഭാഷാ ശാസ്ത്രവും, സാംസ്‌കാരിക പഠനം, സ്ത്രീ പഠനം, ശാസ്ത്ര സാങ്കേതിക സാഹിത്യം എന്നീ സെഷനുകളിലാണ് മത്സരം നടക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പ്രബന്ധത്തിന്റെ പൂര്‍ണരൂപം ഒക്‌ടോബര്‍ 30-നകം ജനറല്‍ കണ്‍വീനര്‍ക്ക് (ഡോ. കെ.കെ. ഗീതാകുമാരി – 9447536858) നല്‍കണം.

sameeksha-malabarinews

ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിലെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സപ്തംബര്‍ 30, ഒക്‌ടോബര്‍ 1, 2 തീയതികളിലായി മൂന്നു ദിവസത്തെ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗില്‍ ശില്‍പശാല നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് 9048356933 എന്ന നമ്പില്‍ ബന്ധപ്പെടുക.

കോണ്‍ടാക്ട് ക്ലാസ് മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. വിവിധ സെന്ററുകളില്‍ 23, 24 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. കോണ്‍ടാക്ട് ക്ലാസ്സുകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പെര്‍ഫോമിംഗ് ആര്‍ട്‌സ് അസി. പ്രൊഫസര്‍ അഭിമുഖം

കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഒഴിവുള്ള പെര്‍ഫോമിംഗ് ആര്‍ട്‌സ് അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 25-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9447074350, 9447234113.

കെമിസ്ട്രി ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ നാനോസയന്‍സ് പഠനവകുപ്പില്‍ ഒഴിവുള്ള കെമിസ്ട്രി അസി. പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. കെമിസ്ട്രിയില്‍ പി.ജി.യും പി.എച്ച്.ഡി.യുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 25-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ ഹാജരാകണം.

പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രോഗ്രാം, റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള ഒഴിവുകള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ അതാത് കോളേജുകളിലെ ഒഴിവുകള്‍പരിശോധിച്ച് 26-നകം കോളേജുമായി ബന്ധപ്പെടണം. പ്രവേശനത്തിനുള്ള അവസാന തീയതി 29 ആണ്.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും സപ്തംബര്‍ 29 മുതല്‍ അപേക്ഷിക്കാം.

പരീക്ഷ

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (കേരളത്തിനു പുറത്തുള്ള സെന്ററുകളിലെയും) ജൂലൈ 2019 പരീക്ഷ ഒക്‌ടോബര്‍ 16-നും നാലാം സെമസ്റ്റര്‍ ജനുവരി 2019, ജൂലൈ 2019 സപ്ലിമെന്ററി പരീക്ഷകള്‍ ഒക്‌ടോബര്‍ 17-നും തുടങ്ങും.

പരീക്ഷാ ഫലം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

ഏകദിന ദേശീയ സമ്മേളനം

കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗം സംഘടിപ്പിച്ച ഏകദിന ദേശീയ സമ്മേളനം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!