തെന്നിന്ത്യൻ സംഗീത ചക്രവർത്തി ‘ഇസൈ ജ്ഞാനി’ക്ക് ഇന്ന് എൺപതാം പിറന്നാൾ. നിരവധി താരങ്ങൾ ഇളയരാജക്ക് പിറന്നാൾ ആശംസകൾ ഏകി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. ആയിരക്കണക്കിന് പാട്ടുകളിലൂടെ ഓരോ ആസ്വാധക മനസ്സിലും സ്ഥാനം പിടിച്ച വ്യക്തിയാണ് ഇളയരാജ. സിനിമയിൽ നിന്ന് ഹൃദയത്തിലേക്ക് ഏറ്റു വാങ്ങിയ പാട്ടുകൾ.
1943 ജൂൺ 2 ന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായി ജനനം.തന്റെ പതിനാലാം വയസ്സിൽ അർദ്ധ സഹോദരന്റെ പാവലർ ബ്രദർസിൽ ഗായകനായി അരങ്ങേറ്റം കുറിച്ച ഇളയരാജ ഇന്ന് സംഗീത ചക്രവർത്തിയായി മാറി.1976ൽ ‘അന്നകിളി ‘എന്ന സിനിമക്ക് സംഗീത സംവിധാനം നിർവ്വഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്കെത്തുന്നത്. അവിടുന്ന് ഇങ്ങോട്ട് ഇളയരാജയിലൂടെ ഒട്ടനവധി ഗാനങ്ങളുടെ പ്രവാഹമായിരുന്നു.ഇന്നും ആരാധക ലക്ഷങ്ങൾ ഇളയരാജ മാജികിനായി കാത്തിരിക്കുന്നു.
തമിഴ്, ഹിന്ദി, മലയാളം,തെലുങ്ക്, മറാത്തി തുടങ്ങീ ഭാഷകളിലായി 4500 ഓളം പാട്ടുകൾക്ക് ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഇളയാരാജ നാല് തവണ ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.കേരളസർക്കാറിന്റെ മികച്ച സംഗീത സംവിധായാകാനുള്ള അവാർഡ് 3 തവണയും തമിഴ് നാട് സർക്കാരിന്റെ മികച്ച സംഗീത സംവിധായാകാനുള്ള അവാർഡ് 6 തവണയും ഇദ്ദേഹത്തേ തേടിയെത്തി.രാജ്യം അദ്ദേഹത്തെ പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




