ബൈക്കിന് മുകളിലേക്ക് മരം മുറിഞ്ഞുവീണ് അധ്യാപകന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കിനു മുകളിലേക്ക് മരണം മുറിഞ്ഞ് വീണ് അധ്യാപകന് ദാരുണാന്ത്യം. ഉള്ളിയേരി എയുപി സ്‌കൂള്‍ അധ്യാപകനും മടവൂര്‍ പുതുക്കുടി സ്വദേശിയുമായ മുഹമ്മദ് ഷരീഫാണ് (38) മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം.

മടവൂരിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കു പോകുമ്പോള്‍ നന്മണ്ട അമ്പലപ്പൊയിലില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. റോഡരികിലെ മരക്കൊമ്പ് വീണ് നിയന്ത്രണം വിട്ട ബൈക്ക് അല്‍പദൂരം മുന്നോട്ട് ഓടി റോഡില്‍ മറിയുകയായിരുന്നു. ഹെല്‍മെറ്റ് പൂര്‍ണമായി തകര്‍ന്നു. ഉടന്‍ തന്നെ ബാലുശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിട്ട. അധ്യാപകന്‍ പരേതനായ അബൂബക്കറിന്റെ മകനാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top