Section

malabari-logo-mobile

ഐഎഫ്എഫ്‌കെ ഫെബ്രുവി 10 മുതല്‍; നാലു മേഖലകളില്‍ പ്രദര്‍ശം

HIGHLIGHTS : തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ തുടങ്ങാന്‍ തീരുമാനം. നാല് മേഖലകളിലായാണ് ഈ പ്രത്യേക സാഹചര്യത്തില്‍ മേള നടക്കുക. തിരു...

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ തുടങ്ങാന്‍ തീരുമാനം. നാല് മേഖലകളിലായാണ് ഈ പ്രത്യേക സാഹചര്യത്തില്‍ മേള നടക്കുക. തിരുവനന്തപുരം, പാലക്കാട്, തലശ്ശേരി, എറണാകുളംഎന്നിവിടങ്ങളിലായിരിക്കും മേള നടക്കുക .

48 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് ടെസ്റ്റ് ഫലം ഉണ്ടെങ്കില്‍ മാത്രമേ ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുകയൊള്ളു.

sameeksha-malabarinews

ഓരോ മേഖലയിലും അഞ്ച് തിയേറ്ററുകളിലായിരിക്കും പ്രദര്‍ശനം നടക്കുക. ഒരു തിയേറ്ററില്‍ ഒരു ദിവസം നാല് ചിത്രങ്ങളായിരിക്കും പ്രദര്‍ശിപ്പിക്കുക. 5 ദിവസമായിരിക്കും ഓരോ മേഖലയിലും പ്രദര്‍ശനം ഉണ്ടാവുക.

തിരുവനന്തപുരത്ത് ഫെബ്രുവരി പത്ത് മുതലും എറണാകുളത്ത് ഫെബ്രുവരി 17 നും തലശ്ശേരി ഫെബ്രുവരി 23 നുമായിരിക്കും പ്രദര്‍ശനം. പാലക്കാട് മാര്‍ച്ച് 1 നു പ്രദര്‍ശനം ആരംഭിക്കും.

200 പേര്‍ക്കായിരിക്കും ഒരു സമയം തിയേറ്ററില്‍ പ്രവേശനം ഉണ്ടായിരിക്കുക. ഓരോ പ്രദേശത്ത് നിന്നുള്ളവര്‍ക്ക് അതാത് മേഖലകളില്‍മാത്രമായിരിക്കും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയൊള്ളു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!