Section

malabari-logo-mobile

സഖാവ് വേങ്ങര ബാപ്പു ഉണ്ടായിരുന്നെങ്കിൽ ….. മന്ത്രി ആര്‍ ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

HIGHLIGHTS : If Comrade Vengara Bapu was there..... Minister R Bindu's Facebook post is noteworthy

ഓര്‍ത്തെടുത്തത് നവകേരള സദസ്സിന്റെ വേദിയില്‍
മലപ്പുറം : നവകേരള സദസിന്റെ ഭാഗമായി വേങ്ങര നിയമസഭാ മണ്ഡലത്തില്‍ വെച്ച് നടന്ന പരിപാടിയിലേക്ക് ഒഴുകിയെത്തിയജനസാഗരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ കൊണ്ടുപോയത് മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള തന്റെ എസ് എഫ് ഐ കാലത്തേക്ക്. അക്കാലത്ത് വേങ്ങരയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെജനകീയ മുഖമായ ബാപ്പുവേട്ടന്‍ എന്ന വേങ്ങര ബാപ്പുവിനെ ഓര്‍ത്തുകൊണ്ടുള്ള ആര്‍ ബിന്ദുവിന്റെ കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത് .
ഈ കാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മന്ത്രിഎസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളില്‍സജീവമായിരുന്നു. അന്ന് ബാപ്പുവേട്ടന്‍ തന്നെ വേങ്ങര അങ്ങാടിയിലും മറ്റും പ്രസംഗിക്കാനായി കൊണ്ടുവന്ന സംഭവമാണ് നവകേരള സദസ്സിന്റെ വേദിയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനാവലി പിണറായിയെയും മന്ത്രിമാരെയും കാണാന്‍ തടിച്ചു കൂടിയപ്പോള്‍ മന്ത്രിയുടെ മനസില്‍ നിറഞ്ഞതെന്ന് കുറിപ്പില്‍ പറയുന്നു.അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരെ സ്വാധീനം ഇല്ലാത്ത മണ്ണ് ആയിരുന്നു വേങ്ങര.

ജനകീയനും എളിമയുടെ പര്യായവുമായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ബാപ്പുവേട്ടന്‍ വേങ്ങരക്കാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. തയ്യല്‍ തൊഴിലാളിയായിരുന്ന അദ്ദേഹം കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. പ്രായഭേദമന്യെ എല്ലാവരോടും സൗഹൃദം പുലര്‍ത്തിയിരുന്ന ബാപ്പുവേട്ടന്‍ അക്കാലത്ത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ വേങ്ങര പോലുള്ള സ്ഥലങ്ങളില്‍പ്രസംഗിക്കാന്‍ കൊണ്ടു വരുമായിരുന്നു.

sameeksha-malabarinews

അക്കാലത്തെ എസ് എഫ് ഐ തിരൂരങ്ങാടിഏരിയാ കമ്മറ്റിയംഗമായിരുന്ന മന്ത്രി ഇന്നലെ വേങ്ങരയിലെ സദസ്സില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലിയെ കണ്ടപ്പോള്‍ ബിന്ദു ഓര്‍ത്തെടുത്തത് ബാപ്പുവേട്ടനെ ആയിരുന്നു.

ബാപ്പുവേട്ടന്‍ വണ്ടൂരിലേക്ക് തന്റെ പ്രവര്‍ത്തനമണ്ഡലം മാറ്റുകയും പിന്നീട് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായടക്കം പ്രവര്‍ത്തിച്ചു.അക്കാലത്തും അദ്ദേഹം അറിയപ്പെട്ടിരുന്നത് വേങ്ങര ബാപ്പു എന്ന് തന്നെയായിരുന്നു. ഒരു കലാകാരന്‍ കൂടിയായ ബാപ്പുവേട്ടന്‍ നിരവധി നാടകങ്ങളും,രാഷ്ട്രീയ കഥാപ്രസംഗങ്ങളും രചിച്ചിട്ടുണ്ട്.
വേങ്ങര ബാപ്പുവേട്ടന്റെ സ്മരണകള്‍ നിറഞ്ഞ വേങ്ങരയില്‍ അദ്ദേഹത്തെ ഓര്‍ക്കുന്ന മന്ത്രി ആര്‍.ബിന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതോടൊപ്പം ചേര്‍ക്കുന്നു.
വേങ്ങര…മുപ്പതു വര്‍ഷം മുന്‍പ് ഞാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ പഠിക്കുമ്പോള്‍ കലാകാരന്‍ കൂടിയായ വേങ്ങര ബാപ്പുവേട്ടന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുള്ള ചില പൊതുയോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്, വേങ്ങരയില്‍. ..അന്നീ പ്രദേശങ്ങള്‍ യാഥാസ്ഥിതികരുടെ കേന്ദ്രമായിരുന്നു. …..ഇന്നീ നവകേരളസദസ്സില്‍ പിണറായിയെ കാണാന്‍, കേള്‍ക്കാന്‍, ഞങ്ങളെ കേള്‍ക്കാന്‍ വന്ന മഹാജനങ്ങളെ കണ്ട് ആഗ്രഹിച്ചു പോകുന്നു…. ഇതു കാണാന്‍ സ വേങ്ങര ബാപ്പു ഉണ്ടായിരുന്നെങ്കില്‍. …

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!