സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്. സ്വര്‍ണ്ണവില ഇന്ന് 75 രൂപ വര്‍ദ്ധിച്ചു 5810 രൂപ ഗ്രാമിനും, 600 രൂപ പവന് വര്‍ദ്ധിച്ച് 46,480 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.

പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണ്ണ വിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലെന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും, ചൈനയില്‍ പുതിയ പനി പുറപ്പെട്ടു എന്നുള്ള വാര്‍ത്തയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top