Section

malabari-logo-mobile

ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ചാല്‍ ഇനി പിഴ; ലൈസന്‍സ് റദ്ദാക്കും

HIGHLIGHTS : If a camera is attached to the helmet, there will be a fine; The license will be cancelled

ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവര്‍ക്ക് ഇനി പിഴ ചുമത്തും. ക്യാമറ വച്ച് ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. നിയമം ലംഘിച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കും. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനുമാണ് നിര്‍ദ്ദേശം.

ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അപകടങ്ങളുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ഹെല്‍മറ്റിന് മുകളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് കൂടുതല്‍ പരുക്കേറ്റിട്ടുള്ളത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്റെ കര്‍ശന നടപടി.

sameeksha-malabarinews

ക്യാമറ ഘടിപ്പിക്കുന്നത് ഹെല്‍മെറ്റിന് ഘടനാപരമായ മാറ്റം ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹെല്‍മെറ്റില്‍ മാറ്റംവരുത്തുന്നത് നിയമവിരുദ്ധവുമാണ്. ഹെല്‍മെറ്റിന്റെ പുറംഭാഗം തുളച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്. ഇത് ഹെല്‍മെറ്റ് കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കും. ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ്പ്, അകത്തെ കുഷന്‍ തുടങ്ങി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദിഷ്ടനിലവാരം പാലിക്കണം. ഇതില്‍ മാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!