ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. കഴിഞ്ഞ രാത്രിയേക്കാള്‍ ഏതാണ്ട് അര അടിയോളമാണ് ജലനിരപ്പ് കുറഞ്ഞിരിക്കുന്നത്. നിലവില്‍ 2401.2 അടിയാണ് ഡാമിലെ ജലനിരപ്പ്. ചെറുതോണി ഡാമിലെ വെള്ളം കൂടുതലായി ഒഴുക്കിവിട്ടതോടെയാണ് ഇടുക്കി ഡാമിലെ ജലനിരപ്പില്‍ ചെറിയ തോതില്‍ കുറവ് സംഭവിച്ചിരിക്കുന്നത്. നിലവില്‍ ഇവിടെ നിന്ന് 7.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ ഒഴുക്കിവിടുന്നത്.

ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ശക്തമായതോടെയാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുന്നിരുന്നു. ആദ്യം ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിട്ടിരുന്നത്. ഉച്ചയോടെയാണ് ഇത് മൂന്ന് ലക്ഷം ലിറ്ററായി ഉയര്‍ന്നത്. പിന്നീടാണ് 6.5 ലക്ഷം ലിറ്ററായത്. ഇതെതുടര്‍ന്ന് ചെറുതോണി ടൗണില്‍ വെള്ളം കയറി. ഡാമിന്റെ സംഭരണ ശേഷി 2403 അടിയാണ്.

Related Articles