ജലനിരപ്പ് കുറഞ്ഞു;ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു

കൊച്ചി: ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് സംഭരണ ശേഷിയേക്കാള്‍ കുറഞ്ഞസാഹചര്യത്തിലാണ് ഷട്ടറുകള്‍ അടച്ചത്. അണക്കെട്ടിന്റെ സംഭരണ ശേഷി 169 മീറ്ററാണ്. എന്നാല്‍ ഇപ്പോള്‍ ജലനിരപ്പ് 168.95 മീറ്ററില്‍ എത്തിയിരിക്കുകയാണ്.

ഇടമലയാറിലെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ചിരുന്നു. ജല നിരപ്പ് കുറഞ്ഞതോടെ ആശ്വാസത്തിലായിരിക്കുകയാണ് നാട്ടുകാര്‍.

Related Articles