കേരളത്തിലെ പ്രകൃതി ദുരന്തം; സഹായഹസ്തവുമായി ബഹ്‌റൈന്‍ ഇന്ത്യന്‍ സമൂഹവും

മനാമ: പെയ്‌തൊഴിയാത്ത മഴയില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ മലയോര മേഖയ്ക്ക് കയ്യ്താങ്ങാകാന്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ സമൂഹവും. രണ്ട് ലക്ഷത്തിലധികം മലയാളികള്‍ പ്രവാസികളായി ജോലി ചെയ്യുന്ന ബഹ്‌റൈനിലെ നിരവധി ഇന്ത്യക്കാരുടെ സംഘടനകളാണ് യോജിച്ച് സഹായം ചെയ്യാന്‍ ഒരുങ്ങുന്നത്.

കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവചെയ്യാന്‍ ഒരുങ്ങുന്നത്. ഇതിനായി എല്ലാ സംഘടനകളും കേരളത്തെ സഹായിക്കാനുള്ള സന്ദേശവുമായി ഫണ്ട് സ്വരൂപിക്കുന്ന പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

കേരളത്തിലെ എട്ട് ജില്ലകളെയാണ് കാലവര്‍ഷക്കെടുത്തി സാരമായി ബാധിച്ചിട്ടുള്ളത്. അടിയന്തര സഹായത്തിനായി സൈന്യമടക്കം ഇറങ്ങിയിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും അടങ്ങുന്ന സംഘം ദുരിതമേഖലയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്.

Related Articles