Section

malabari-logo-mobile

ഇടുക്കി ഡാമിലെ റെഡ് അലേർട്ട് പിൻവലിച്ചു

HIGHLIGHTS : Red alert on Idukki Dam withdrawn

ഇടുക്കി ഡാമിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഡാമിലെ ജലനിരപ്പ് 2398.3 അടിയിലേക്ക് താഴ്ന്നു. എന്നാല്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെയാണ് ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിലെ നിലവിലെ ജലനിരപ്പ് 2398.32 അടിയായി ഉയര്‍ന്നതോടെയാണ് റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചത്. ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

sameeksha-malabarinews

ഇടുക്കിയില്‍ നേരിയ തോതില്‍ മാത്രമേ വെള്ളം ഉയരൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു. ഇടുക്കി ഡാമില്‍ നിലവില്‍ ഭീഷണിയില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകളാണ് ഇന്ന് രാവിലെ തുറന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ 7.29 ന് തന്നെ തുറന്നു. ഘനയടി വെള്ളമാണ് ഒഴുക്കി വിട്ടുത്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!